കാസ്റ്റിങ് കൗച്ചിന് മലയാളി താരങ്ങളും ഇരയായി; മലയാളി നടിമാരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി

തെലുങ്ക് സിനിമ രംഗത്തെ കാസ്റ്റിങ് കൗച്ചിനെതിരെ തുറന്ന് പറയുകയും തെലുങ്ക് ഫിലിം ഓഫ് കൊമേഴ്സിന് മുന്‍പില്‍ മേല്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്ത ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാരും കാസ്റ്റിങ് കൗച്ചിങ്ങിന് പിന്നിലുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെ നിയമ നടപടിയുമായി ചിലര്‍ ശ്രീറെഡ്ഡിക്കെതിരെ തിരിഞ്ഞിരുന്നു.

എന്നാല്‍, മലയാളി നടിമാരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് ശ്രീറെഡ്ഡി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നടത്തിയ അമേരിക്കന്‍ പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലിനിടെയാണ് മലയാളി താരങ്ങള്‍ ഇരകള്‍ ആയിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞത്.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന് നേതൃത്വം കൊടുക്കുന്നത് തെലുങ്ക് നിര്‍മ്മാതാവും ഭാര്യയുമാണ്. മലയാളി താരങ്ങളെ ഉള്‍പ്പെടെ വ്യാജപരിപാടിയുടെ പേരില്‍ ്അമേരിക്കയില്‍ എത്തിച്ചാണ് ഇവര്‍ ഇടപാട് നടത്തുന്നത്.

സിനിമയില്‍ അവസരം നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ പല് താരങ്ങള്‍ ഇവരുടെ ആഗ്രഹത്തിന് വഴങ്ങി കൊടുക്കുന്നതും പുറത്തു പറയാതിരിക്കുന്നതും. താരങ്ങള്‍ പറയുന്നുണ്ട്. തെലുങ്കിലെ പ്രമുഖ അഞ്ച് നടിമാര്‍ റാക്കറ്റിന്റെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍മ്മാതാവിന്റെ അമേരിക്കയിലെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു . ഇടപാട് നടത്തുന്ന സമയം, തീയ്യതിതുക, പെണ്‍കുട്ടികള്‍, പെണ്‍കുട്ടികളെ കൈമാറുന്ന ആളുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഡയറിയില്‍ നിന്ന് പൊലീസിന് ലഭ്യമായിരുന്നു. ഇതിന്‍ സിനിമ ലോകത്തായാകെ പിടിച്ചുകുലുക്കുന്ന വിവരങ്ങളാണ് അടങ്ങിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here