ഇടുക്കി കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണം എല്‍ഡിഎഫ്‌ പിടിച്ചെടുത്തു

ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണം എല്‍ഡി എഫ്‌ പിടിച്ചെടുത്തു. ഡി ദേവസ്യ പറയംനിലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ്‌ ധാരണ പ്രകാരം കേരളകോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ രാജിവെച്ചതോടെ നടന്ന തെരഞ്ഞെടുപ്പിലാണ്‌ ദേവസ്യ വിജയിച്ചത്‌.

ധാരണപ്രകാരം രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസിനാണ്‌ പ്രസിഡണ്ട്‌ സ്ഥാനം. എന്നാല്‍ കോണ്‍ഗ്രസുകാരനായ ദേവസ്യയെ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ പരിഗണിച്ചില്ല. ഇതോടെ എല്‍ഡിഎപ്‌ പിന്തുണയോടെ വിമതനായി മല്‍സരിച്ചാണ്‌ ദേവസ്യ വിജയിച്ചത്‌.

14ല്‍ എല്‍ഡിഎഫും യുഡിഎഫും ഏഴ്‌ വീതം വോട്ടുകള്‍ നേടിയതോടെ നറുക്കെടുപ്പിലൂടെയാണ്‌ ദേവസ്യ പ്രസിഡണ്ടായത്‌. വിജയ പ്രഖ്യാപന ശേഷം കോണ്‍ഗ്രസില്‍ നിന്ന്‌ രാജിവെച്ചാതായും ഇടത്‌പക്ഷത്തിനൊപ്പാമായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും ദേവസ്യ വ്യക്തമാക്കി.

തൊടുപുഴ നഗരസഭാഭരണം പിടിച്ചെടുത്തതിന്റെ പിറകെയാണ്‌ എല്‍ഡിഎഫ്‌ കരിമണ്ണൂര്‍ പഞ്ചായത്തും പിടിച്ചെടുത്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here