എസ്എഫ്ഐ സമരത്തിന് മുന്നില്‍ പ്രിന്‍സിപ്പല്‍ മുട്ടുമടക്കി; ആര്‍പ്പൂക്കര സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മു‍ഴുവന്‍ സര്‍ട്ടിഫിക്കറ്റും ഒപ്പിട്ട് നല്‍കി #PeopleImpact

വിദ്യാര്‍ത്ഥികളുടെ സമരത്തിന് മുന്നില്‍ പ്രിന്‍സിപ്പല്‍ മുട്ടുമടക്കി. ആര്‍പ്പൂക്കര സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നല്‍കി. വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിദ്ധ്യത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കും വിദ്യാര്‍ത്ഥികളുടെ സമരങ്ങള്‍ക്കും ഒടുവിലാണ് പ്രശ്‌ന പരിഹാരമുണ്ടായത്.

ആര്‍പ്പൂക്കര മെഡിക്കല്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒപ്പിടാതെ സര്‍ട്ടിഫക്കറ്റ് വിതരണം ചെയ്തിരുന്നു. ഈ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടിയിട്ടും പ്രിന്‍സിപ്പല്‍ അതവഗണിച്ചു. ഒടുവില്‍ പീപ്പിള്‍ ടിവി പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

സമരം തുടരുമ്പോഴും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ വഴങ്ങിയില്ല. സമരം ശക്തമായതോടെ സ്ഥലത്ത് പൊലീസുമെത്തി. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന അക്കൗണ്ട്‌സ് ഓഫിസര്‍ ജോസഫ് സക്‌റിയയും സ്‌കൂളിലെത്തി.

പൊലീസ് സാന്നിദ്ധ്യത്തില്‍ പ്രിന്‍സിപ്പല്‍ പ്രിന്‍സി ഗ്രീഗോറിയന്‌സ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. മഹേഷ് ചന്ദ്രന്‍, പിടിഎ പ്രസിഡന്റ് കെ പി രാജേഷ് എന്നിവരുമായും ചര്‍ച്ച നടത്തി. ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ പ്രിന്‍സ്ി തയ്യാറാവുകയായിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ട് കിട്ടിയതോടെ വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമായി

സമരം വിജയിച്ചതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയാണ് സ്‌കൂള്‍ ക്യാമ്പസില്‍ നിന്ന് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News