മുസാഫര്‍ നഗറില്‍ ബോംബ് സ്‌ഫോടനം; നാലു പേര്‍ മരിച്ചു

ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. തസിം, ഷെസാദ്, യൂസഫ്, നവാജിഷ് എന്നിവരാണ് സ്്‌ഫോടനത്തില്‍ മരിച്ചത്.

ഒരു വനിതയുള്‍പ്പെടെ മൂന്നു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്ന കടയിലാണ് ഇന്ന് രാവിലെ സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പഴയ സാധനങ്ങള്‍ പൊളിക്കുന്നതിനിടെയാണ് പൊട്ടി തെറിയുണ്ടായതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here