ഇടുക്കി മരിയന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ; കേടായ മത്സ്യം പിടികൂടി

ഇടുക്കി-കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ. 12 വിദ്യാര്‍ത്ഥികള്‍ ചികില്‍സ തേടി. പഴകിയ ഭക്ഷണത്തില്‍ നിന്നാണ്‌ വിഷബാധ ഉണ്ടായത്‌.

മുണ്ടക്കയം മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രയില്‍ ചികില്‍സയിലാണ്‌ കുട്ടികള്‍. പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ മല്‍സ്യം പിടിച്ചെടുത്തു.

സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here