വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ് ചൂഷണ രഹിതമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

കുവൈറ്റ്‌ സിറ്റി: വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ് മേഖലകൂടുതൽ സുതാര്യവും ചൂഷണരഹിതമാക്കുകയാണ്‌കേരള സർക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിൽ വകുപ്പ് മന്ത്രിടി.പി. രാമകൃഷ്ണൻ കുവൈത്തിൽ പറഞ്ഞു. നഴ്സിംഗ്റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിവിധ തലത്തിലുള്ളചർച്ചകൾക്കായാണ് മന്ത്രിയും ഉന്നത തല സംഘവും ഇന്നലെ കുവൈത്തിലെത്തിയത്. മൂന്നു ദിവസത്തെകുവൈത്ത് സന്ദർശനത്തിന് ശേഷം മന്ത്രി തലസംഘംഖത്തറിലേക്ക് തിരിക്കും.

സത്യസന്ധവും സുതാര്യവുമായരീതിയിൽ നഴ്സിംഗ് റിക്രൂട്ട്മെന്റി നടത്താൻ സാധിക്കണം. ഈ മേഖലയിലെ തെറ്റായ പ്രവണതകൾഅവസാനിപ്പിക്കണം.ഇതിനായി ഒഡെപെക്കിന്റെയുംനോർക്കാ റൂട്സിന്റെയും പ്രവർത്തനം കൂടുതൽകാര്യക്ഷമമാകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്തൊഴിൽ വകുപ്പ് മന്ത്രി ടി.പി . രാമകൃഷ്‌ണൻ പറഞ്ഞു.

കേരളത്തിൽ ഓരോ വർഷവും ട്രെയിനിങ്പൂർത്തിയാക്കി പുറത്തുവരുന്ന നഴ്സുമാരുടെ എണ്ണംവർധിച്ചു വരികയാണ്.ഇവർക്കെല്ലാം തൊഴിൽഅവസരങ്ങൾ സൃഷ്ടിക്കണം. ഇതിനായിനഴ്സുമാരുടെ വൈദഗ്ധ്യം വികസിപ്പിക്കുക വഴി വിദേശരാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾലഭ്യമാക്കുകയാണ് ഒഡെപെകിന്റെ ലക്ഷ്യമെന്നും മന്ത്രികൂട്ടി ചേർത്തു.

കഴിഞ്ഞ രണ്ട് വര്ഷങ്ങളായികുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന 80 നഴ്സുമാരുടെപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കേരളസർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. പ്രശ്‌നത്തിന്റെഗൗരവം കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളെനേരിൽ കണ്ട് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നുംമന്ത്രി പറഞ്ഞു.

മുൻമന്ത്രി തോമസ് ചാണ്ടിയുടെസാന്നിധ്യത്തിൽ കുവൈത്തിലെ വ്യവസായസംരംഭകർക്കായി നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here