കേരളത്തിലെ നേതാക്കളുടെ എതിര്‍പ്പിന് പുല്ലുവില; ശ്രീനിവാസനെ എഐസിസി സെക്രട്ടറിയാക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഹൈക്കമാന്‍ഡ്; നിലപാടില്‍ ഞെട്ടി നേതാക്കള്‍

ദില്ലി: കേരളത്തിന്റെ ചുമതല നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ മാറ്റില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര നേതൃത്വം.

ശ്രീനിവാസനെതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹൈക്കമാന്‍ഡ്. എന്നാല്‍ കേരളത്തിലേക്ക് ശ്രീനിവാസനെ കെട്ടിയിറക്കിയ കേന്ദ്ര നിലപാടില്‍ ഞെട്ടിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

എഐസിസി സെക്രട്ടറി സ്ഥാനത്തേക്കുള്ള ശ്രീനിവാസന്റെ നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും ഇത് പിന്‍വാതില്‍ നിയമനമാണെന്നും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ശ്രീനിവാസന്‍ കൃഷ്ണനെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുകയാണ് കോണ്‍ഗ്രസിലെ കേന്ദ്ര നേതാക്കള്‍. ശ്രീനിവാസന് റോബര്‍ട്ട് വധേരയുമായി വ്യാപാര പങ്കാളിത്തമുണ്ടെന്ന വാര്‍ത്ത കേന്ദ്ര നേതാക്കളെ അറിയിച്ചപ്പോള്‍ ഇത് ചില മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

ശ്രീനിവാസനെന്ന വ്യക്തിയെ കേരളത്തില്‍ ആര്‍ക്കും തന്നെ വ്യക്തമായി അറിയില്ല. ഈ തീരുമാനം ശരിയല്ലെന്ന് കേരളാ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് മറുപടിയായി നല്‍കിയത് കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും എഐസിസി അധ്യക്ഷനും ഒപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് ശ്രീനിവാസനെന്നും.

അതോടൊപ്പം ദീര്‍ഘകാലമായി എഐസിസി മാധ്യമ വിഭാഗത്തിലും ശ്രീനിവാസന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ന്യായീകരണവും കേന്ദ്ര നേതൃത്വം നല്‍കി

രാജ്യസഭാ സീറ്റ്, കെപിസിസി അദ്ധ്യക്ഷന്‍ എന്നീ പ്രശ്‌നങ്ങള്‍ കൊണ്ട് തന്നെ പുകയുന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രീനിവാസന്റെ നിയമനത്തിലൂടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News