ഈജിപ്തിനെതിരെ സൗദിക്ക് ഗംഭീരവിജയം; ഗോള്‍ നേടിയത് പോരാട്ടത്തിന്റെ അവസാനനിമിഷം

ഇഞ്ച്വറി ടൈമിലെ ഗോളിലൂടെ ഈജിപ്തിനെ അട്ടിമറിച്ച് സൗദി അറേബ്യ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദിയുടെ ജയം. ഒരു കളി പോലും ജയിക്കാന്‍ കഴിയാതെയാണ് മുഹമ്മദ് സലയുടെ ഈജിപത് റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്താകുന്നത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ മടക്കി സൗദി ആദ്യ ജയം സ്വന്തമാക്കിയത്. 22ാം മിനിട്ടില്‍ മുഹമ്മദ് സഹ് ല നേടിയ ഗോളിലൂടെ ഈജിപ്ത് മുന്നിലെത്തി.

എന്നാല്‍ ജയത്തിന് വേണ്ടി അരയും തലയും മുറുക്കിയിറങ്ങിയ സൗദി 41-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി പാഴാക്കിയെങ്കിലും ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച രണ്ടാം പെനാല്‍ട്ടിയിലുടെ ഗോള്‍ മടക്കി.

മുഹമ്മദ് സലായുടെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ ആക്രമണങ്ങള്‍ ഈജിപതിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

അതേസമയം, അവസരങ്ങള്‍ മുതലെടുത്തുകളിച്ച സൗദി കളം നിറഞ്ഞു. 95-ാം മിനിട്ടില്‍ മനോഹരമായ മുന്നേറ്റത്തിലൂടെ സലേം അല്‍ ദോസരിയാണ് സൗദിക്ക് വിജയ ഗോള്‍ സമ്മാനിച്ചത്.

ഈജിപ്ത്യന്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മുന്നേറിയ സല പോസ്റ്റിന്റെ വലത് ഭാഗത്ത് നിന്നും തന്റെ ഇടംകാല്‍ കൊണ്ട് ലക്ഷ്യം കണ്ടു.

റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയത്തോടെയാണ് സൗദിയുടെ മടക്കം. എന്നാല്‍ മുഹമ്മദ് സല എന്ന സൂപ്പര്‍ താരമുണ്ടായിരുന്നിട്ടും ഒരു ജയം പോലും നേടാന്‍ കഴിയാത്തതിന്റെ നീറ്റലിലാണ് ഈജിപ്റ്റിന്റെ മടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News