‘ഇത് നാണക്കേട്, എവിടെ നമ്മുടെ സഹോദരിക്കുള്ള നീതി’: അമ്മയോട് രഞ്ജിനിയുടെ ചോദ്യം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി.

‘അമ്മ’യെന്ന പവിത്രമായ പേര് സംഘടന മാറ്റണം. ഇത് ഓരോ അഭിനേത്രികള്‍ക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല. മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ തെളിവാണ്.

‘കേസന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്?’

‘സംഘടനയുടെ ലക്ഷ്യം അനുസരിച്ച് നോക്കുമ്പോള്‍ അഭിനേതാക്കളെ സംരക്ഷിക്കുന്ന സംഘടനയായി തോന്നുന്നില്ല. ഇത് നാണക്കേടാണ്. എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി.’ രഞ്ജിനി ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News