സ്വീസ് താരങ്ങള്‍ക്കെതിരായ വിലക്ക് ഫിഫ പിന്‍വലിച്ചു; പകരം പിഴ ഈടാക്കാന്‍ തീരുമാനം

ഗ്രാനിറ്റ് ഷാക്കക്കും, ഷെര്‍ദാന്‍ ഷാക്കിരക്കും ഏര്‍പ്പെടുത്തിയ വിലക്കാണ് ഫിഫ പിന്‍വലിച്ചത്.

പകരം താരങ്ങളില്‍ നിന്നും പിഴ ഈടാക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. ഷാക്കിരയും, ഷാക്കയും 7,500 യൂറോ വീതം പിഴയടക്കണമെന്നാണ് ഇപ്പോള്‍ ഫീഫ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഗോളാഘോഷത്തില്‍ പങ്ക് ചേര്‍ന്ന സ്വിസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ലിഷ്റ്റീനറിനും ഫിഫ പിഴ വിധിച്ചിട്ടുണ്ട്. സ്വിസ് നായകന്‍ 3,500 യൂറോ പിഴ അടക്കാനാണ് ഫിഫയുടെ നിര്‍ദേശം

അതേസമയം, സ്വിസ് താരങ്ങള്‍ക്കതിരെ മാത്രമല്ല സെര്‍ബിയന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെയും സെര്‍ബിയന്‍ ടീമിന്റെ കോച്ചിന് എതിരെയും അന്വേഷണം നടത്തുമെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരം നടക്കുമ്പോള്‍ താരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന തരത്തില്‍ ബഹളം വച്ചതും, സ്വിസ് താരങ്ങള്‍ക്കെതിരെ രാഷ്ട്രീയ അധിക്ഷേപങ്ങള്‍ നടത്തിയെന്നും പുറത്തു വന്ന വാര്‍ത്തയാണ് സെര്‍ബിയന്‍ ടീമിന് വിനയായത്.

ഗോളടിച്ചതിന് ശേഷം കൊസോവയുടെ ചിഹ്നംമായ ഇരട്ടപ്പരുന്തുകളെ കാണിച്ച് ആഗോഷിച്ചതിനാണ് ഫിഫ ഇരുവരേയും വിലക്കിയത്. സെര്‍ബിയന്‍ ഫുട്‌ബോല്‍ അസോസിയേഷന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

സെര്‍ബിയയുടെ ഭാഗമായിരുന്ന കൊസോവയില്‍ നിന്ന് സ്വിറ്റ്‌സ്വര്‍ലന്‍ഡിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറിയവരാണ് ഷാക്കിരിയും, ഷാക്കയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News