പോര്‍ച്ചുഗലും സ്‌പെയിനും പ്രീക്വാര്‍ട്ടറില്‍; സ്‌പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ ഇറാനെയും സമനിലയില്‍ പിടിച്ചു

പോര്‍ച്ചുഗലും സ്‌പെയിനും ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

നിര്‍ണായകമായ അവസാനമത്സരത്തില്‍ സ്‌പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ ഇറാനെയും സമനിലയില്‍ പിടിച്ചാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇരു ടീമുകള്‍ക്കും അഞ്ച് പോയിന്റ് വീതമാണെങ്കില്‍ ഗോള്‍ വ്യത്യാസത്തില്‍ സ്‌പെയിന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.

മൊറോക്കോയ്‌ക്കെതിരായ കളിയില്‍ പിന്നില്‍ നിന്ന് പൊരുതി കയറിയാണ് സ്‌പെയിന്‍ സമനില പിടിച്ചത്. സ്‌പെയിന് വേണ്ടി ഇസ്‌ക്കോയും ആസ്പാസുമാണ് ഗോള്‍ നേടിയത്.

റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയ കളിയില്‍ 1-1നാണ് പോര്‍ച്ചുഗല്‍ ഇറാനെ സമനിലയില്‍ പിടിച്ചത്. പോര്‍ച്ചുഗലിന് വേണ്ടി ക്വരെസ്മായാണ് ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here