ഐഎഫ്എഫ്‌കെയില്‍ ഈ വര്‍ഷം മുതല്‍ കെ ആര്‍ മോഹനന്‍ പുരസ്‌കാരം; മികച്ച ഇന്ത്യന്‍ സിനിമക്കാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്

പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കെ ആർ മോഹനന്റെ സ്മരണക്ക് അവാർഡ്.ഈ വർഷം മുതൽ ഐഎഫ്കെകെയിൽ.

മികച്ച ഇന്ത്യൻ സിനിമക്ക് കെ. ആർ മോഹനൻ പുരസ്കാരം നൽകും. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.

കെ ആർ മോഹനന്റെ ഒന്നാം ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആണ് പ്രഖ്യാപനം നടത്തിയത്.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമിയാണ് അവാർഡ് നൽകുക. വിദേശ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ജൂറിയാണ് അവാർഡ് നിർണയിക്കുക.

കെ ആർ മോഹനന്റെ ഓർമ്മയ്ക്കായി ഫൗണ്ടേഷൻ രൂപീകരിക്കുമെന്ന് വി കെ ജോസഫ് പറഞ്ഞു. എല്ലാ വർഷവും ജൂൺ 25 ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടികളും അവാർഡ് ലഭിച്ച സിനിമകളുടെ പ്രദർശനവും നടക്കും.

ഭാരത് ഭവനിൽ നടന്ന കെ ആർ മോഹനൻ അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അടുർ ഗോപാലകൃഷണൻ അധ്യക്ഷനായിരുന്നു.

ലെനിൻ രാജേന്ദ്രൻ, ബീനാ പോൾ, ചെലവൂർ വേണു, മഹേഷ് പഞ്ചു, പ്രമോദ് പയ്യന്നുർ എന്നിവരും സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News