മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കും

മാറ്റിവെച്ച പി.എസ്.സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കും.

പി.എസ്.സി. 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ) (കാറ്റഗറി നം. 541/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ 28ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും.

ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പരിനോ മാറ്റമില്ല.

പി.എസ്.സി ജൂണ്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്) (കാറ്റഗറി നം. 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ 29ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും.

ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പരിനോ മാറ്റമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News