ഈ ആവേശം ഇനിയവര്‍ക്ക് തണലാവും; ഫുട്‌ബോള്‍ ലഹരിയിലും പ്രകൃതിയെ ചേര്‍ത്തുപിടിച്ച് പൂക്കോട്ടുകാവിന്റെ യുവത്വം

ഫുട്ബോൾ ആവേശത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവും വാനോളമുയർത്തിപ്പിടിക്കുകയാണ് പാലക്കാട്ടെ പൂക്കോട്ട് കാവ് പഞ്ചായത്ത്.

നാടെങ്ങും ആരാധകർ ടീമുകൾക്കായി ഫ്ലെക്സ് ബോർഡുകൾ ഉയർത്തുമ്പോൾ തുണി ഉപയോഗിച്ചുള്ള പ്രചാരണം മാത്രമാണ് ഇവിടെയുള്ളത്.

ഇഷ്ട ടീമുകൾക്ക് വേണ്ടി മരം നട്ട് പിടിപ്പിച്ചും ആരാധകർ ഫുട്ബോൾ ആവേശത്തിന് വേറിട്ട മുഖം നൽകുകയാണ്. നേരത്തെ ഫ്ലക്സ് നിരോധിച്ച പഞ്ചായത്തിന്‍റെ തീരുമാനം ആരാധകരും ഏറ്റെടുക്കുകായായിരുന്നു.

സോക്കര്‍ ആവേശത്തില്‍ ഒട്ടും പിന്നിലാവാതിക്കാന്‍ പ്രചാരണം കൊ‍ഴുപ്പിക്കാനുള്ള മത്സരമാണ് ആരാധക്കൂട്ടങ്ങള്‍ തമ്മില്‍ എങ്ങും നടക്കുന്നത്.

നാടെങ്ങും നിറയുന്ന ഫ്ലെക്സ് മത്സരങ്ങളിലൂടെ മണ്ണിലേക്കെത്താൻ പോവുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. എന്നാല്‍ പൂക്കോട്ട് കാവ് പഞ്ചായത്തിലെത്തിലെത്തിയാല്‍ കാ‍ഴ്ചകള്‍ വ്യത്യസ്തമാണ്.

സ്വന്തം ടീമിനൊപ്പം പ്രകൃതിയെയും ഹൃദയത്തിലേറ്റിക്കൊണ്ടാണ് പ്രചാരണങ്ങള്‍. ബിഗ് സ്ക്രീൻ സംവിധാനമടക്കമൊരുക്കി ആവേശമെങ്ങുമുണ്ടെങ്കിലും പ്രചാണത്തിനായി ഫ്ലെക്സ് ബോര്‍ഡുകള്‍ എവിടെയും കാണാൻ കഴിയില്ല.

തുണി ഉപയോഗിച്ചാണ് പ്രചാരണം മുഴുവൻ.

ആശീര്‍വ്വാദ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ ആരാധക്കൂട്ടം ആവേശത്തിന്‍റെ പന്ത് ഒരുപടി നീട്ടിയടിച്ചു. ഓരോ ടീമിന്റ ആരാധകരും ടീമിന് വേണ്ടി മരം നട്ട് പിടിപ്പിച്ചാണ് സോക്കര്‍ ലഹരിയിലലിയുന്നത്.

മരങ്ങളുടെ വളര്‍ച്ചക്കൊപ്പം സ്വന്തം ടീമും മുകളിലേക്ക് കുതിക്കട്ടെയെന്നാണാഗ്രഹം.

ഫ്ലക്സ് നിരോധിച്ച പഞ്ചായത്തിന്റെ തീരുമാനം നാട്ടിലെ ഫുട്ബോൾ ആരാധകർ കൂടി ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ.

ഏതായാലും ആരവങ്ങളും ആവേശമുവസാനിക്കുന്പോള്‍ ടൺ കണക്കിന് വരുന്ന പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യുമെന്ന ആശങ്ക എങ്ങുമുയരുമ്പോൾ അത്തരം ചിന്തളൊന്നുമില്ലാതെ പൂക്കോട്ട്കാവുകാർ സോക്കർ കാലം തകർത്താഘോഷിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News