ദാസ്യപ്പണി നടക്കില്ല; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തുടരുന്നു

ദാസ്യപ്പണി വിഷയം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആരംഭിച്ചു.

ക്രമസമാധാന പാലനത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ഇത്തരത്തിലുള്ള ചില വിഷയങ്ങള്‍ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നുണ്ടെന്ന് പൊതുവില്‍ അഭിപ്രായങ്ങള്‍ ഉയരുന്നതിലിടെയാണ് യോഗം.

സേനയിലെ അനഭിലഷണീയമായ സംഭവങ്ങളില്‍ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയിലാണ് യോഗം പുരോഗമിക്കുന്നത്.

എസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാറിന്റെ പൊലീസ് നയത്തിനെതിരായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി നേരത്തെ സഭയില്‍ വ്യക്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News