എസ്എഫ്ഐ സംസ്ഥാന വനിതാ നേതാവിനുനേരെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് അക്രമം

കണ്ണൂർ: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ മാങ്ങാട്ടുപറമ്പ് സർവ്വകലാശാല കാമ്പസിലെ ജേർണലിസം വിദ്യാർത്ഥിനിയായ ഇ.കെ ദൃശ്യയെ (22) കെ എസ് യു ക്രിമിനൽ സംഘം ഭീകരമായി ആക്രമിച്ചു.

എസ് എഫ് ഐ യുടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി സ്കൂളിൽ പോയ എസ് എഫ് ഐ ഏരിയാ ജോയിന്റ് സെക്രട്ടറി വി.ശ്രീരാഗിനെ കെ എസ് യു പ്രവർത്തകർ തടയുകയായിരുന്നു.

കെ എസ് യുവിന്റെ ജില്ലാതല മെമ്പർഷിപ്പ് പരിപാടി അഞ്ചരക്കണ്ടി സ്കൂളിൽ ക്ലാസ് സമയത്ത് നടത്തുന്നതിനായി പ്രിൻസിപ്പാളിനെ കണ്ടിരുന്നെങ്കിലും അനുമതി നൽകിയിട്ടില്ല.

വിദ്യാർത്ഥികൾ ആരും തന്നെ പങ്കെടുക്കാതെ തള്ളിക്കളഞ്ഞ മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടന പരിപാടി തകർന്ന് ആളില്ലാതായപ്പോൾ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി.അബ്ദുൾ റഷീദ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.കെ. ജയരാജൻ,

കെ.എസ് യു ജില്ലാ പ്രസിഡണ്ട് ഷമ്മാസ്, നേതാക്കളായ വരുൺ, അതുൽ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്കൂളിൽ ഉണ്ടായ എസ് എഫ് ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചും നേരെ അക്രമിച്ചും മാധ്യമങ്ങളിൽ വാർത്ത വരുന്നതിനും പബ്ലിസിറ്റി നേടുന്നതിന് വേണ്ടി ശ്രമിക്കുകയായിരുന്നു.

പ്രശ്നം അറിഞ്ഞ് സ്കൂളിൽ എത്തിയ സംസ്ഥാന കമ്മിറ്റിയംഗം ഇ.കെ ദൃശ്യയെയും ഏരിയാ സെക്രട്ടറി ജിഷ്ണു രമേശിനെയും അവിടെ കൂടിയ കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമിക്കുകയും പരിക്കേൽപ്പിക്കുകയും അവിടെ ഉണ്ടായ പെൺകുട്ടികളുടെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്യുകയാണുണ്ടായത്.

പരിക്കേറ്റവരെ ആദ്യം സി.എച്ച്.സി ചക്കരക്കല്ല് ആശുപത്രിയിലും പിന്നീട് കണ്ണൂർ ഏ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട കെ.എസ്.യു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്രമം സൃഷ്ടിച്ചും വില കുറഞ്ഞ നാടകം കളിച്ചും കടന്നു കയറാനും മാധ്യമ ശ്രദ്ധ നേടുന്നതിന് വേണ്ടിയും ശ്രമിക്കുകയാണ്.

കെ എസ് യു – യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാക്കൾക്ക് നേരെയുള്ള അക്രമത്തിലും സമാധാനം നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News