സമഗ്ര മേഖലയിലും‌ വികസനം സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ടിപി രാമകൃഷ്ണൻ

കുവൈറ്റ്‌ സിറ്റി: സമഗ്ര മേഖലയിലേയും‌ വികസനമാണു സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് എക്സൈസ്‌ തൊഴിൽ വകുപ്പ്‌ മന്ത്രി ടി.പി രാമകൃഷ്‌ണൻ.

കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷവും, മന്ത്രിക്ക്‌ സ്വീകരണവും പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നടപ്പാക്കുന്ന വികസന നയമാണു സർക്കാരിന്റേത്‌.

പ്രവാസികൾക്ക്‌ മുൻപെങ്ങുമില്ലാത്ത പരിഗണന ഈ സർക്കാർ നൽകുന്നുണ്ടെന്നും, വികസിത രാജ്യങ്ങളെ കിടപിടിക്കുന്ന രീതിയിൽ നിപ്പ വൈറസിനെ പിടിച്ചു കെട്ടാൻ നമുക്ക്‌ കഴിഞ്ഞത്‌ സർക്കാരിന്റേയും, ജനങ്ങളുടെയും നല്ല ഇടപെടൽ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ബാസിയ നോട്ടിംഗ്‌ഹാം സ്കൂളിൽ വെച്ച്‌ നടന്ന പരിപാടിയിൽ കല കുവൈറ്റ്‌ ആക്റ്റിംഗ്‌ ജനറൽ സെക്രട്ടറി മുസ്ഫർ സ്വാഗതം പറഞ്ഞു.

കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ.അജിത്‌ കുമാർ, ലോക കേരള സഭ അംഗം സാം പൈനുമൂട്‌, കല കുവൈറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രസീത്‌ കരുണാകരൻ, മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ ചീഫ്‌ കോർഡിനേറ്റർ ജെ.സജി, വനിതാ വേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ സംബന്ധിച്ചു.

കല കുവൈറ്റ്‌ ട്രഷറർ രമേശ്‌ കണ്ണപുരം നന്ദി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News