നഴ്‌സിംഗ് ജോലിക്കായി കുവൈറ്റിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടു; ഓഡിയോ സന്ദേശം പീപ്പിളിന്

കല്‍പ്പറ്റ: നഴ്‌സിംഗ് ജോലിക്കായി കുവൈറ്റിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടതായി പരാതി.

പുല്‍പ്പള്ളി സ്വദേശിനിയായ സോഫിയ പൗലോസിനെയാണ് കുവൈറ്റില്‍ പൂട്ടിയിട്ടത്. ഏജന്റ് നഴ്‌സിംഗ് ജോലിക്കായി കൊണ്ടുപോയ യുവതിക്ക് മറ്റൊരു ജോലിയാണ് കൊടുത്തത്. ഇത് എതിര്‍ത്തതോടെയാണ് പൂട്ടിയിട്ടത്.

കഴിഞ്ഞ മെയ് 15നാണ് ഇസ്മായില്‍ എന്നയാള്‍ സോഫിയയെ ദുബായില്‍ കൊണ്ടുപോയത്. അവിടെ നിന്ന് കുവൈത്തിലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News