‘കാര്യങ്ങളൊന്നും മനസിലാകാത്ത സ്ത്രീകളുമുണ്ട്; ഊര്‍മിള ഉണ്ണി ഒരു ഉദാഹരണം മാത്രം’

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട ഊര്‍മിള ഉണ്ണിക്കെതിരെ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍.

റിമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത് ഇങ്ങനെ:

”വിഷയത്തിലെ നിലപാട് സംബന്ധിച്ച് ലിംഗവ്യത്യാസമില്ല. വിഷയം വളരെ ഗൗരവമായി മനസ്സിലാക്കി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിരവധി പുരുഷന്മാരുണ്ട്. എന്നാല്‍ കാര്യങ്ങളൊന്നും മനസിലാക്കാത്ത സ്ത്രീകളുമുണ്ട്. ഊര്‍മിള ഉണ്ണി ഒരു ഉദാഹരണം മാത്രമാണ്.”

”ഇതൊരു വ്യക്തിയുടെയോ ഒരു സംഘടനയുടെയോ ഒരു മേഖലയുടെയോ മാത്രം പ്രശ്‌നമല്ല. ഏറ്റവും ജനാധിപത്യപരമായി ഏറ്റവും സുതാര്യമായി സംസാരിക്കാവുന്ന ഇടമാണ് സോഷ്യല്‍മീഡിയ.”

‘അമ്മ’ എന്നത് ജനാധിപത്യ സംഘടനയാണെന്ന വിശ്വാസമില്ല. ‘അമ്മ’യില്‍ ജനാധിപത്യം പുലരുമെന്ന പ്രതീക്ഷയുമില്ല. പ്രതീക്ഷയുള്ളത് കേരളത്തിലെ ജനങ്ങളെയാണ്. ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷം ശക്തമായി സംസാരിക്കുന്നവര്‍ ധാരാളമുണ്ട്.”

”ഇത്രയും ക്രൂരമായ ഒരു അക്രമം നടന്നിട്ടും വളരെ ശക്തമായി പൊരുതിയ ഇനിയും പൊരുതുമെന്ന് പറയുന്ന ഒരു സ്ത്രീയുടെ കൂടെ ഒരു സമൂഹം നില്‍ക്കുമെന്ന വിശ്വാസം മാത്രമാണുള്ളത്.”- റിമ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here