പിരിച്ചുവിട്ട ലൈബ്രേറിയനെ തിരിച്ചെടുക്കുക, തൊഴില്‍ പീഢനം അവസാനിപ്പിക്കുക; 28 മുതല്‍ ചിന്മയ വിദ്യാലയത്തില്‍ അനിശ്ചിതകാല സമരം

കണ്ണൂര്‍: ചിന്മയ മിഷന്‍ സ്ഥാപനത്തില്‍ നിന്നും പ്രതികാര നടപടിയായി പിരിച്ചുവിട്ട ലൈബ്രേറിയനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 28 മുതല്‍ സമരം നടത്തുമെന്ന് കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യുണിയന്‍ അറിയിച്ചു.

ഒത്തുതീര്‍പ്പ് ചര്‍ച്ചയെ പരിഹാസ്യമാക്കി ചതിവും വഞ്ചനയുമാണ് മാനേജ്‌മെന്റ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് കടുത്ത സമരപരിപാടികള്‍ നടത്താന്‍ യൂണിയന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജൂണ്‍ 28 മുതല്‍ ചിന്മയ വിദ്യാലയത്തിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സീമയെ തിരിച്ചെടുക്കുകയും സ്ഥാപനത്തിലെ തൊഴില്‍ പീഢനം അവസാനിപ്പിക്കുകയും ചെയ്യാന്‍ കെ.കെ. രാജന്റെ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ തുടര്‍സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് കെ.വി.സുമേഷ്, ജോ. സെക്രട്ടറി കെ. ഗണേശന്‍, സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ അരക്കന്‍ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News