ജസ്‌നയുടെ തിരോധാനം: പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി; സഹോദരന്റെയും ഷോണ്‍ ജോര്‍ജിന്റെയും ഹര്‍ജി കോടതി തള്ളി

ജസ്‌നയുടെ തിരോധാനത്തില്‍ പോലീസ് നല്ല രീതിയില്‍ അന്വേഷിക്കുന്നുണ്ടെന്ന് ഹൈക്കോടതി. ജസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ്ര്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

ജസ്‌ന ആരുടെയെങ്കിലും തടങ്കലിലാണെന്ന് സ്ഥാപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതൊരു തട്ടിക്കൊണ്ടുപോകല്‍ കേസല്ലന്നും ഒരു പെണ്‍കുട്ടി കാണാതായ സംഭവമാണെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ല.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി ഇതേ കോടതിയുടെ പരിഗണനയിലുണ്ടന്നും കോടതി ചുണ്ടിക്കാട്ടി. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് പോലീസ് നല്ലരീതിയില്‍ അന്വേഷിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിലയിരുത്തി.

ജസ്‌നയുടെ സഹോദരനും പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജുമാണ് ഹെബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

കൂടുതല്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് അതിനായി മറ്റൊരു ഫോറത്തെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിന് തടസ്സമില്ല.

വിശദമായ വാദം കേട്ടശേഷമാണ് ഹര്‍ജികള്‍ കോടതി തള്ളിയത്. അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പോലീസ് വാദത്തിനിടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here