കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ചില വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് സഭാഭദ്രാസന തലങ്ങളിലുള്ള സംവിധാനത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സഭാ കേന്ദ്രം.
കുറ്റം തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും സഭാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.
കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതര്‍ക്ക് അര്‍ഹമായ സാമാന്യ നീതിയും ലഭ്യമാക്കും.
ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുണകരമായ പ്രവണതയല്ലെന്നും സഭാ കേന്ദ്രം അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.