രാജ്യത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള പുരസ്‌കാരം തിരുവനന്തപുരത്തിന്

ദില്ലി: ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ഓഫീസായി തിരുവനന്തപുരം റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനെ തെരഞ്ഞെടുത്തു.

ദില്ലിയില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആഷിഖ് കാരാട്ടില്‍ സുഷ്മ സ്വരാജില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

എത്ര ദിവസം കൊണ്ട് ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നു. പരാതികള്‍ എത്ര ദിവസം കൊണ്ട് പരിഹരിക്കുന്നു. സമയ ബന്ധിതമായി കാര്യങ്ങള്‍ എങ്ങനെ ചെയ്തു തീര്‍ക്കുന്നു എന്നിങ്ങനെയുള്ള 15ഓളം മാനദണ്ഡങ്ങളെ ഉള്‍പ്പെടുത്തിയാണ് അവാര്‍ഡ് കിട്ടിയതെന്ന് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസര്‍ ആഷിഖ് വ്യക്തമാക്കി.

വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം, പത്തനംതിട്ട എന്നീ സേവന കേന്ദ്രങ്ങളാണ് തിരുവനന്തപുരത്തിന് കീഴിലുള്ളത്.

കഴിഞ്ഞ വര്‍ഷം വരെ മൂന്നു കാറ്റഗറിയായാണ് പാസ്‌പോര്‍ട്ട് സേവാ അവാര്‍ഡ് നല്‍കിയിരുന്നത്. എന്നാല്‍ അത് ഈ വര്‍ഷം മുതല്‍ ഒറ്റ കാറ്റഗറിയായി ചുരുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News