‘അന്വേഷണത്തില്‍ തൃപ്തന്‍; സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി’; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവാസ്‌ക്കര്‍

തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ ഗവാസ്‌ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ.

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഗവാസ്‌ക്കറിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയപ്പോള്‍ ആശുപത്രി വിട്ടതിന് ശേഷം തന്നെ വന്ന് കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

തുടര്‍ന്നാണ് ഇന്ന് ഗവാസ്‌ക്കറും ഭാര്യയും മുഖ്യമന്ത്രിയെ കാണാനെത്തിയത്. അന്വേഷണത്തില്‍ തൃപ്തനാണെന്നും മുഖ്യമന്ത്രി എല്ലാ പിന്തുണയും നല്‍കിയതായും കൂടിക്കാഴ്ചക്ക് ശേഷം ഗവാസ്‌ക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സമ്മര്‍ദ്ദം കൊണ്ട് കേസ് നീണ്ടു പോകുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും ഒരു ഒത്തു തീര്‍പ്പിനും താന്‍ തയ്യാറല്ലെന്നും പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഗവാസ്‌ക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News