പെറുവിന്‍റെ കുതിപ്പ് തുടരുന്നു; രണ്ടാം ഗോളും പിറന്നു

മോസ്‌കോ: ലോകകപ്പില്‍ ആസ്ട്രേലിയ പെറു മത്സരത്തില്‍ പെറു രണ്ടു ഗോളുക‍ള്‍ക്ക് മുന്നില്‍. ആന്ദ്രേ കാറിലോയാണ് 18ആം മിനിട്ടിൽ ആസ്ട്രേലിയക്കെതിരെ ആദ്യ ഗോള്‍ നേടിയത്.

ആസ്‌ട്രേലിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ പെറു ഗോള്‍ നേടുകയായിരുന്നു. രണ്ടാം പകുതിയില്‍ ക്യാപ്റ്റൻ പൗലോ ഗ്വെരേറോയാണ് പെറുവിനായി ഗോള്‍ നേടിയത്.

ഓസ്ട്രേലിയയുടെ ലോകകപ്പ് പ്രീക്വാർട്ടർ മോഹങ്ങൾക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് പെറുവിന്‍റെ രണ്ടു ഗോളുകളും പിറന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News