ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ കഥയുമായി അക്ഷയ്കുമാര്‍; ‘ഗോള്‍ഡ്’ ട്രെയിലർ പുറത്തിറങ്ങി

ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാർ നായകനായി എക്സലന്‍റ് എന്‍റര്‍ടെയിന്‍മെന്റിന്റെ ബാനറിലെത്തുന്ന പുതിയ ചിത്രം ഗോള്‍ഡ് ട്രെയിലർ പുറത്തിറങ്ങി. റീമ കഗ്തിയാണ് സംവിധാനം.

1948-ല്‍ നടന്ന ഒളിമ്പിക്‌സും ഇന്ത്യന്‍ ഹോക്കി ടീമുമാണ് പ്രമേയം. തലാഷ് ഒരുക്കുന്ന ചിത്രം ഇന്ത്യയുടെ ഹോക്കി ചരിത്രത്തെക്കുറിച്ചാണ് പറയുന്നത്. ഹോക്കിയെയും രാജ്യത്തെയും സ്നേഹിക്കുന്ന ഒരു ബംഗാളിക്കാരന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്.

ചെറുപ്പക്കാരനായ തപന്‍ ദാസ് എന്ന മാനേജറാണ് അക്ഷയ് കുമാറിന്റെ കഥാപാത്രം. 1948-ല്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയ ചരിത്രമാണ് ഗോൾഡ്.

മൗനി റോയി,കുനാല്‍ കപൂര്‍, അമിത് സാദ്, വിനീത് സിംഗ്, സണ്ണി കുശാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റീമ കഗ്തി തന്നെയാണ് തിരക്കഥ . എക്സലന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാണിയും ചേര്‍ന്നാണ് നിർമാണം. ആഗസ്റ്റ് 15ന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here