ആസ്ട്രേലിയക്കെതിരെ വിജയം നേടിയെടുത്ത് പെറു

മോസ്‌കോ: ലോകകപ്പില്‍  പെറു രണ്ടു ഗോളുകള്‍ക്ക്  ആസ്ട്രേലിയയെ തോല്‍പ്പിച്ചു.  ആന്ദ്രേ കാറിലോയാണ് 18ആം മിനിട്ടിൽ ആസ്ട്രേലിയക്കെതിരെ ആദ്യ ഗോള്‍ നേടിയത്.

ആസ്‌ട്രേലിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ പെറു ഗോള്‍ നേടുകയായിരുന്നു. രണ്ടാം പകുതിയില്‍ ക്യാപ്റ്റൻ പൗലോ ഗ്വെരേറോയാണ് പെറുവിനായി ഗോള്‍ നേടിയത്.

നിർണായക മത്സരത്തിൽ പെറുവിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് ആസ്‌ട്രേലിയ പ്രീക്വാർട്ടർ കാണാതെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News