ട്രെയിനിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പാറശാല റയിൽവ്വേ പൊലീസ് പിടികൂടി. ട്രെയിനിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കാടത്താൻ ശ്രമിക്കവെയാണ് സ്വർണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശികളായ രണ്ട്പേരെ പൊലീസ് പിടികൂടി.

ഇന്ന് 12 മണിയോടെ പാറശാല റയിൽവേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടന്ന് നടത്തിയ തിരച്ചിലിലാണ് ബോംബെ കന്ന്യാകുമാരി എക്സ്പ്രസിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച 4.17 കിലോഗ്രാം സ്വർണം പിടികൂടിയത്.

വിപണിയിൽ ഒരുകോടി അമ്പത്തി രണ്ട് ലക്ഷം രൂപ വിലവരും.സ്വർണം കൊണ്ടുവന്ന അന്ന്യസംസ്ഥാനസ്വദേശികളായ രണ്ട് പേരെ റയിൽവ്വേ പൊലീസ് കസ്റ്റഡിയിലെടുത്തു.രാജസ്ഥാൻ സ്വദേശികളായ പവൻ ലിംപ,ശ്രാവൺ കുമാർ,എന്നിവരെയാണ് പൊലീസ്കസ്റ്റഡിയിൽ എടുത്തത്.

എറണാകുളത്ത് നിന്ന് നാഗർകോവിലിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരിക്കുന്നത്. ബോംബെയിലെ ഒാം ജുവലറിയിൽ നിന്നാണ് സ്വർണം കൊണ്ടുവന്നതെന്നും മോഡൽകാണിച്ച് നാഗർകോവിലിലെ ജുവലറികളിൽ നിന്ന് ഒാർഡർ വാങ്ങാനാണ് സ്വർണവുമായി വന്നതെന്നുമാണ് കസ്റ്റഡിയിലെടുത്തവർ പറഞ്ഞത്.

എന്നാൽ സ്വർണം റയിൽവ്വേ പൊലീസ് ജി എസ് ടി എൻഫോ‍ഴ്സ്മെന്‍റിന് കൈമാറുകയും
തുടർന്ന് ഒമ്പത് ലക്ഷത്തി പതിനയ്യായിരം രൂപ പി‍ഴചുമത്തി വിട്ടുകൊടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here