പെറു; വിജയത്തിളക്കത്തോടെ അവര്‍ ലോകകപ്പില്‍ നിന്ന് മടങ്ങി

മൂന്നരപ്പതിറ്റാണ്ടിന്‍രെ കാത്തിരിപ്പിനൊടുവില്‍ പെറുവിന്‍റെ ലോകകപ്പ് ഗോള്‍ പിറന്ന മത്സരത്തില്‍ വിജയത്തിളക്കത്തോടെ അവര്‍ ലോകകപ്പില്‍ നിന്ന് മടങ്ങി. ഒരു ഗോള്‍ നേടുകയും,മറ്റൊരു ഗോളിന് വ‍ഴിയോരുക്കുകയും ചെയ്ത നായകന്‍ ഗ്യുറേറോയുടെ മികവിലാണ് പെറു രഷ്യന്‍ മണ്ണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകളുമായി കളത്തിലിറങ്ങിയ ഓസീസിനെ ഞെട്ടിച്ച് ആന്ദ്രെ കാറിലോ പെറുവിന് ലീഡ് സമ്മാനിച്ചു. സോക്കറൂസ് പ്രതിരോധത്തിലെ ആശശയക്കു‍ഴപ്പം മുതലെടുത്ത് ഗ്യുരേരോ നല്‍കിയ ക്രോസില്‍ നിന്നാണ് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ലോകകപ്പില്‍ പെറുവിന്‍റെ പേരില്‍ ഗോള്‍ പിറക്കുന്നത്.

ഗോള്‍ വീണിട്ടും കാര്യമായ ഒരു മുന്നേറ്റം പോലും കാ‍ഴ്ചവെക്കാന്‍ ഓസ്ട്രേലിയക്ക് ക‍ഴിഞ്ഞില്ല എന്നതാണ് വാസ്തവം. കുത്ത‍ഴിഞ്ഞ പ്രതിരോധവും, ഒത്തിണക്കമില്ലാത്ത മധ്യ നിരയും അവരുടെ  ബാലന്‍സ് തെറ്റിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പെറുവിന്‍റെ രണ്ടാം ഗോളും ഓസീസ് വലയിലെത്തിയ ഇത്തവണ നായകന്‍ ഗ്യുറേറോ നേരിട്ട് വല ചലിപ്പിക്കുകയായിരുന്നു. 36 വര്‍ഷത്തിന് ശേഷം ലോകകപ്പിനെത്തുന്ന പെറു ഗ്രൂപ്പ് സിയില്‍ നിന്ന് തല ഉയര്‍ത്തി തന്നെയാണ് മടങ്ങുന്നത്. ഓസ്ട്രേലിയ ആകട്ടെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ലൊരു നിമിഷം പോലുമില്ലാതെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News