
ലോകകപ്പില്‍ നിര്‍ണായക മത്സരത്തിനാണ് അര്‍ജന്‍റീന ഇന്ന് ഇറങ്ങുന്നത്. നെെജീരിയയ്ക്കെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് താങ്ങാന്‍ കഴിയില്ല.
ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയുടെ കൈയിലുള്ളത് ഒരു പോയന്റ് മാത്രമാണ്. ജയിച്ചാല്‍ മാത്രമേ ഇനി സാധ്യതയുള്ളൂ.
ജയിച്ചാലും ഐസ്‌ലന്‍ഡ്-ക്രൊയേഷ്യ മത്സരഫലം അനുസരിച്ചായിരിക്കും നോക്കൗട്ട് സാധ്യത. ഐസ്‌ലന്‍ഡ് ജയിച്ചാല്‍ ഗോള്‍വ്യത്യാസം അനുസരിച്ചാവും സാധ്യത.
ലോകകപ്പില്‍ നെെജീരിയയ്ക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ മെസിയുടെ കാലില്‍ നിന്നും. കളി ്ആരംഭിച്ച് 14 മിനിറ്റിലാണ് ഗോള്‍ നേട്ടം .നിര്‍ണായക മത്സത്തില്‍ അര്‍ജന്‍റീന ഒരു ഗോളിന് മുന്നിലാണ് നിലവില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here