ചെങ്ങന്നൂരിൽ വാഹനാപകടം; നാല് മരണം

KSRTC ബസ്സും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, ബാബു പള്ളിപ്പുരയിടം. എന്നിവരാണ് മരിച്ചത്.

ചെങ്ങന്നൂർ മുളക്കുഴയിൽ രാവിലെ 6.15 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന KSRTC ബസ്സും, കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴക്ക് വരുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച നാല് പേരും ആലപ്പുഴ സീവ്യൂ വാർഡ്‌ സ്വദേശികളാണ്. ലോക്കർ ജോലിക്കാരായ ഇവർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

വാഹനത്തിന് പിന്നിലുണ്ടായിരുന്ന ഒരാളെ അര മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ട്കാരും, ഫയർഫോഴ്സും,പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ ചെങ്ങന്നൂർ താലൂക്കാശുപത്രി മോർച്ചറിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News