വിഷം കലര്‍ന്ന മീന്‍ പിടികൂടിയ സംഭവം; ആന്ധ്രയില്‍ നിന്ന് മത്സ്യം കൊണ്ടുവരുന്നത് നിര്‍ത്തിവെക്കുമെന്ന് മത്സ്യ വ്യാപാരികള്‍

വിഷം കലര്‍ന്ന മീന്‍ പിടികൂടിയ സംഭവം, ആന്ധ്രയില്‍ നിന്ന് മത്സ്യം കൊണ്ടുവരുന്നത് നിര്‍ത്തിവെക്കുമെന്ന് മത്സ്യ വ്യാപാരികള്‍. രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വില്‍ക്കുന്നില്ലെന്നും ഓപ്പറേഷന്‍ സാഗര്‍റാണിയുമായി സഹകരിക്കുമെന്നും ഫിഷ് മര്‍ച്ചൻറ്സ് ആൻറ് കമ്മീഷന്‍ ഏജൻറ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിഷം കലര്‍ത്തിയ മീന്‍ പിടികൂടിയ സാഹചര്യത്തില്‍ മത്സ്യ മേഖല പ്രതിസന്ധിയിലാണെന്ന് മത്സ്യ വ്്യാപാരികള്‍ പറഞ്ഞു. ഫോര്‍മാലിന്‍, അമോണിയം എന്നിവ കലര്‍ത്തി കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യമാണ് വാളയാര്‍, ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്.

ഓപ്പറേഷന്‍ സാഗര്‍റാണി ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കുകയും ചെയ്്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്ധ്രയില്‍ നിന്നുളള മത്സ്യ ഇറക്കുമതി നിര്‍ത്തിവെക്കുമെന്ന് കോരള സ്‌റ്റേറ്റ് ഫിഷ് മര്‍ച്ചന്റ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളിലാണ് വിഷാംശം കണ്ടെത്തിയതെന്നും മാര്‍ക്കറ്റുകളില്‍ എത്തുന്ന മീനില്‍ വിഷാംശമില്ലെന്നുമാണ് മത്സ്യ വ്യാപാരികളുടെ നിലപാട്.

ഒറ്റപ്പെട്ട സംഭവം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ മത്സ്യ മേഖലക്കെതിരെ ദുഷ് പ്രചരണം നടക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News