അടിമുടിമാറി അർജന്റീന പ്രീ ക്വാർട്ടറിലേക്ക്‌

ആദ്യ രണ്ട് കളികളിലും ആരാധകരെയും ഫുട്‌ബോള്‍ ലോകത്തെയും നിരാശയിലാഴ്ത്തിയ പ്രകടനമായിരുന്നില്ല ഇന്നലെ മൈതാനത്ത് കണ്ടത്. അനിമാര്യമായ ജയം മാത്രം ലക്ഷ്യം വച്ച് കളത്തിലിറങ്ങിയ മെസ്സിയും കൂട്ടരം അത് നേടുക തന്നെ ചെയ്തു

അവർക്ക്‌ ജയിക്കാതെ മറ്റ്‌ മാർഗ്ഗമുണ്ടായിരുന്നില്ല. ഫുട്ബോൾ ഇതിഹാസം മാറഡോണയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച്‌, ചെ ഗുവേരയുടെ പിൻമുറക്കാർ തീരുമാനിച്ചുറപ്പിച്ച പോലെയാണ്‌ ഗ്രൗണ്ടിലേക്കെത്തിയത്‌.

വീണ്ടെടുത്ത താളവും ഒത്തൊരുമയും തുടക്കം മുതൽ ദൃശ്യവുമായിരുന്നു. നിലപാട്‌ വ്യക്തമാക്കി മെസ്സി മുന്നിൽ നിന്ന് നയിച്ചു. അതിന്‌ പതിനാലാം മിനുട്ടിൽ ഫലവും കണ്ടു.

മെസ്സിയുടെ ബൂട്ട്‌ ഗർജ്ജിച്ചപ്പോൾ ഉഗ്രനൊരു ഗോളിലൂടെ അർജന്റീന മുന്നിൽ (1:0). ലോകകപ്പിലെ നൂറാം ഗോൾ അങ്ങനെ മെസ്സിയുടെ ഒന്നാം ഗോളായി.

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News