അമ്മയുടേത് വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാട്: രമ്യാ നമ്പീശന്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടിയായ തങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് അമ്മ സ്വീകരിച്ചതെന്ന് രമ്യാ നമ്പീശന്‍.

രമ്യ രാജിക്കത്തില്‍ പറയുന്നത് ഇങ്ങനെ:

‘അമ്മ’ യില്‍ നിന്നും രാജി വെക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി.

ഹീനമായ ആക്രമണം നേരിട്ട, ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു. നീതി പുലരട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here