വാഗ്ദാനങ്ങളിലൊതുങ്ങി രാജ്യ ഭരണം സാമ്പത്തിക മേഖല കൂപ്പുകുത്തി തൊഴിലില്ലായ്മ കുത്തലെ കൂടി.

വാഗ്ദാനങ്ങളൊക്കെയും അധികാരത്തിലേക്കുള്ള കുറുക്കുവഴികള്‍ മാത്രമാണെന്ന് തെളിയിച്ച് മോഡിയുടെ രാജ്യ ഭരണം അഞ്ചാം വര്‍ഷത്തിലേക്ക്.

ദീര്‍ഘ വീക്ഷണമില്ലാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക മേഖലയുടെ നടുവൊടിക്കുന്നതായിരുന്നു.

ഇതിന് പിന്നാലെ യുവാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും നിരാശപകരുന്ന വാര്‍ത്തയാണ് രാജ്യത്തിന്റെ തൊഴില്‍ മേഖലയില്‍ നിന്നും പുറത്തുവരുന്നത്.

മോദി അധികാരത്തിലേറിയ ശേഷം രാജ്യത്തെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മേക്കിന്‍ ഇന്ത്യയുള്‍പ്പെടെ പണം കൊടുത്തും അധികാരമുപയോഗിച്ചും പത്രമാധ്യമങ്ങളില്‍ നിറം പിടിപ്പിച്ച ഇന്ത്യയല്ല സാധാരണക്കാരന് അനുങവപ്പെടുന്ന ഇന്ത്യ എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

തൊഴില്‍ മേഖലയില്‍ നിന്നും ഈ കണക്കുകള്‍ പുറത്തുവന്നതോടുകൂടി ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ മറ്റൊരു പൊള്ളത്തരം കൂടി പുറത്തുവന്നിരിക്കുകയാണ്.

2011 ലെ സെന്‍സസ് പ്രകാരം 121 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഇതില്‍ തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ (15 വയസുമുതല്‍ 59 വയസുവരെ ഉള്ളവര്‍) 86 കോടിയാണ്.

സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ കണക്കുപ്രകാരം ഈ വിഭാഗത്തില്‍ 52.88% മാത്രമാണ് തൊഴിലെടുത്ത് വരുമാനം കണ്ടെത്തുന്നവര്‍.

1.3 കോടി ജനങ്ങള്‍ ഈ പ്രായപരിധിയില്‍ നിന്നുപുറത്തുകടക്കുമ്പോള്‍ പുതുതായി 2.5 കോടി ജനങ്ങളാണ് ഈ വിഭാഗത്തിലേക്ക് വരുന്നത്.

ഇതുപ്രകാരം 1.2 കോടി പുതിയ തൊഴിലവസരങ്ങളാണ് പ്രതിവര്‍ഷം കണ്ടെത്തേണ്ടിയിരിക്കുന്നത്. ലോകബാങ്കിന്റെ കണക്കുപ്രകാരം 1.56 കോടി തൊഴിലവസരങ്ങളാണ് ഇന്ത്യയില്‍ ആവശ്യമായിവരുന്നത്.

എന്നാല്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല നിലവില്‍ തൊഴിലെടുക്കുന്നവരില്‍ നിന്നുള്ള (ലേബര്‍ ഫോഴ്‌സ്) കൊഴിഞ്ഞുപോക്ക് തടയാനും കഴിയുന്നില്ല.

2016-17 44.72 കോടി ജനങ്ങള്‍ ഉണ്ടായിരുന്ന ലേബര്‍ ഫോഴ്‌സില്‍ 2017-18 ല്‍ 43.50 കോടി ജനങ്ങള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ കണക്കുപരിശോദിച്ചാല്‍ തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കിലാണ്.

മോഡി അധികാരത്തിലെത്തിയ ശേഷം ലേബര്‍ഫോഴ്‌സില്‍ 3.46 കോടി പേരാണ് പുറത്തായത്. രാജ്യാന്തര തൊഴില്‍ സംഘടനയുടെ കണക്കുപ്രകാരം ലോകത്തെ മൊത്തം തൊഴില്‍ രഹിതരില്‍ 9.76% പേര്‍ ഇന്ത്യയിലാണ്.