ഭാര്യയെ വെട്ടി നുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചു; പ്രതികളെ പിടികൂടാന്‍ തെളിവായത് ഇതാണ്; സംഭവം ഇങ്ങനെ

ന്യൂഡല്‍ഹി: സ്വന്തം ഭാര്യയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ പെട്ടിയിലാക്കി ഉപേക്ഷിച്ച ഭര്‍ത്താവും ഭര്‍ത്താവിന്‍റെ സഹോദരങ്ങലും അറസ്ററില്‍. ഡല്‍ഹിയിലെ സരിതവിഹാറില്‍ ആളൊ‍ഴിഞ്ഞ സ്ഥലത്ത് ഒരു പെട്ടിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ പെട്ടിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ പെട്ടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

യുഎഇയില്‍ നിന്ന് ജാവേദ് അക്തര്‍ എന്നയാളാണ് പെട്ടിയുടെ ഉടമസ്ഥനെന്നും പോലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ പെട്ടി ഇവര്‍ നാട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും, പെട്ടി സൂക്ഷിച്ചിരിക്കുന്ന വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ഉടമസ്ഥന്‍ മൊ‍ഴി നല്‍കി.

പിന്നീടു നടത്തിയ അന്വേഷണത്തിലാണ് വാടകക്കാരാണ് പ്രതികളെന്ന് കണ്ടെത്തിയത്. വീട് വാടകയ്ക്ക് വാങ്ങിയ സാജിത്തിന്‍റെ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയില്‍ ആയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഭര്‍ത്താവും സഹോദരങ്ങളും പിടിയിലായത്.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഫ്‌ളാറ്റില്‍ എത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഭര്‍ത്താവും സഹോദരങ്ങളും പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News