നടിയോട് ‘അമ്മ’ മാപ്പു പറയണമെന്ന് വിനയന്‍; ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ബുദ്ധിശൂന്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ബുദ്ധിശൂന്യമാണെന്ന് സംവിധായകന്‍ വിനയന്‍.

സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പു പറയണം. നടിയുടെ അഭിപ്രായം ചോദിക്കാതെയുള്ള തീരുമാനം വലിയ മണ്ടത്തരമാണെന്നും വിനയന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനം അനുവദിക്കാതെ തീരുമാനമെടുത്തത് ആരോടൊക്കെയുള്ള വാശി പോലെയാണ് തോന്നുന്നതെന്നും വിനയന്‍ പറഞ്ഞു.

സാക്ഷര കേരളത്തില്‍ അമ്മ കുറച്ചു കൂടി മാന്യത കാണിക്കണമെന്നും നടിയോട് അനുഭാവ സമീപനം സ്വീകരിക്കാമായിരുന്നുവെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News