ഷുജാത് ബുഖാരിയുടെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്.

രണ്ടുപേര്‍ ദക്ഷിണ കാശ്മീരിലുള്ള അക്രമികളും ഒരാള്‍ പാകിസ്ഥാനില്‍ നിന്നുമുള്ള ആളാണെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ നിന്ന് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട നവീദ് ജാട്ട് എന്ന തീവ്രവാദിയാണ് ബുഖാരിയുടെ കൊലയിലും പ്രവര്‍ത്തിച്ചതെന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്.

റൈസിങ് കാശ്മീര്‍ എന്ന മാധ്യമ സ്ഥാപനത്തിന്റെ എഡിറ്ററായിരുന്നു ഷുജാത് ബുഖാരി ജൂണ്‍ 14 നാണ് ഓഫീസിനു മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News