മരക്കൊമ്പ് തലയില്‍ വീണു; പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

കോട്ടയം:  കറുകച്ചാലിൽ മരകൊമ്പ് തലയില്‍ വീണ് പതിനൊന്നുകാരിയ്ക്ക് ദാരുണാന്ത്യം. കങ്ങഴ സ്വദേശി പരുത്തിമൂട് തടത്തില്‍താഴെ വീട്ടില്‍ അഭയകുമാര്‍ ശോഭനാ ദമ്പതികളുടെ ഏകമകള്‍ പവിത്ര (11) ആണ് മരിച്ചത്.

ഇന്ന് രാവിലെ 12 മണിയോടെ അജയകുമാറിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. രാവിലെ വീട്ട് മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന പവിത്രയുടെ തലയിലേയ്ക്ക് ഉണങ്ങിയ പ്ലാവിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു.

മരക്ഷണം വീണ ആഘാതത്തില്‍ ബോധരഹിതയായ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുമണ്ണിൽ സിസ്റ്റർ. അൽഫോൻസ യു പി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

കറുകച്ചാല്‍ എസ്. ഐ.യുടെ നേതൃത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.  ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News