അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരുടെ നിലപാട് ധീരം; പിന്തുണയുമായി വിഎസ്

അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരുടെ നിലപാട് ധീരമെന്ന്  വിഎസ് അച്യുതാനന്ദന്‍.  സിനിമ വ്യവസായത്തിന് അമ്മ എന്ന സംഘടന ഗുണം ചെയ്യില്ലെന്നും വിഎസ്. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് സംഘടന യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായിട്ടും ദിലീപിനെ തിരിച്ചെടുക്കാന്‍ താര സംഘടന അമ്മ തയ്യാറായതിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ ഉയര്‍ന്നു വരുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന അമ്മ യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനമാനിച്ചതിനു പിന്നാലെ പ്രതിഷേധവുമായ് വുമണ്‍ ഇന്‍ കലക്ടീവ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.  ഇതിനു പിന്നാലെയാണ് ഇന്ന്  റിമ കല്ലിങ്കൽ, ഭാവന, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ തുടങ്ങിയവര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത്.

നടിമാരുടെ ഈ ധീര നിലപാടിനെ പിന്തുണച്ചാണ് ഇപ്പോള്‍ വിഎസ് മുന്നോട്ട് വന്നിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here