യുജിസി പിരിച്ചുവിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ പിരിച്ചുവിടാനൊരുങി കേന്ദ്ര സര്‍ക്കാര്‍. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന ഉദ്ദേശ്ശ്യത്തോടെയാണ് കേന്ദ്രം യുജിസിക്ക് പകരം പുതിയ സംവിധാനത്തിന് രൂപം നല്‍കുന്നത്. ഇതിനായുള്ള കരട് നിയമം ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നായിരിക്കും പുതിയ സംവിധാനം അറിയപ്പെടുക. യൂണിവേഴ്‌സിറ്റികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കാദമിക കാര്യങ്ങളില്‍ മാത്രമായിരിക്കും കമ്മീഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‍കി വരുന്ന ഗ്രാന്റുകളും മറ്റും ഇനിമുതല്‍ വരിക എച്ച് ആര്‍ ഡി മന്ത്രാലയത്തിനു കീഴിലായിരിക്കും അതേസമയം വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും അക്കാദമിക നിലവാരം ഉയര്‍ത്താനുമുള്ള അധികാരം കമ്മീഷനുണ്ടാകും.

നിലവില്‍ വ്യാജ സ്ഥാപനങ്ങളുടെ പട്ടിക യുജിസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ യുജിസിക്കധികാരമില്ല. പുതിയ കരട് നിയമ പ്രകാരം ഇപ്രകാരമുള്ള വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമനല്‍ നടപടി പ്രകാരം കേസെടുക്കാനും കമ്മീഷന് അധികാരം ലഭിക്കും.

12 അംഗങ്ങളായിരിക്കും കമ്മീഷനിലുണ്ടായിരിക്കുക. ജൂലൈ 18ന് തുടങ്ങുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാര്‍ലമെന്റിലവതരിപ്പിക്കും. ബില്‍ പാസാകുന്നതോടെ 1956ല്‍ രൂപികരിച്ച യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഇല്ലാതാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News