ചാമ്പ്യന്മാരേ വിറപ്പിച്ച് കൊറിയ; ആദ്യ പകുതി ഗോള്‍ രഹിതം

ജര്‍മ്മനി- കൊറിയ പോരാട്ടത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതം.

നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനി പ്രീക്വാര്‍ട്ടറിലെത്തുമോ എന്നതിന് നിര്‍ണായക ഘടകമാണ് ഇന്നത്തെ ജര്‍മ്മനി- കൊറിയ  പോരാട്ടം. സമനിലയോ വിജയമോ നേടിയില്ലെങ്കില്‍ ചാമ്പ്യന്മാര്‍ പ്രീക്വാര്‍ട്ടറിലെത്താതെ തിരിച്ചു പോകേണ്ടി വരും.

ദക്ഷിണ കൊറിയയെ തോൽപിച്ചാൽ ജർമനിക്കു നോക്കൗട്ട് ഉറപ്പിക്കാം. സമനിലയിലെത്തിയാല്‍  സ്വീഡൻ– മെക്സിക്കോ മൽസരഫലം നിർണായകമാവും.

അഞ്ചു മാറ്റങ്ങളുമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിന് ജർമനി ഇറങ്ങിയിരിക്കുന്നത്. മെസൂട്ട് ഓസിൽ, സാമി ഖദീറ, ലിയോൺ ഗൊറഡ്സ്ക, നിക്കളസ് സൂളെ തുടങ്ങിയ നിരയെ കളത്തിലിറക്കിയാണ് ജർമനി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

അതേസമയം, നാലു മാറ്റങ്ങളുമായി കൊറിയൻ ടീം മല്‍സരത്തിനെത്തിയിരിക്കുന്നത്. പരുക്കിനെ തുടർന്ന് ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ കീ സങ് യങ് മൽസരത്തിനില്ല.  ആദ്യ രണ്ടു കളിയും തോറ്റ ദക്ഷിണ കൊറിയ നല്ല മാർജിനിൽ ജര്‍മ്മനിയെ തോൽപിച്ച് മെക്സിക്കോ സ്വീഡനെയും വീഴ്ത്തിയാല്‍ കൊറിയക്ക് പ്രീക്വാര്‍ട്ടറില്‍  അവസരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here