ഖത്തറിലേക്കുള്ള തൊ‍ഴില്‍ റിക്രൂട്ട്മെൻറ്; കേരള സർക്കാറിന്‍രെ ഒടേപ്പക്കുമായി സഹകരിക്കും: ഖത്തര്‍

കേരളത്തിൽനിന്ന് ഖത്തറിലേക്കുള്ള റിക്രൂട്ട്മെൻറ് സംബന്ധിച്ച് കേരള സർക്കാരിൻറെ ഔദ്യോഗിക ഏജൻസിയായ ഒടേപക്കുമായി സഹകരിക്കുമെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ് അധികൃതർ. കേരള തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനുമായി ഖത്തർ ആരോഗ്യ മന്ത്രാലയം അധികൃതർ നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ്.

ഖത്തർ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ സാലിഹ് അലി അല്‍ മാരിയുമായാണ് മന്ത്രി ടിപി രാമകൃഷ്ണൻ ചർച്ച നടത്തിയത്. ആരോഗ്യമേഖലയിലെ നിയമനവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

നിപ്പാ വൈറസ് പ്രതിരോധിക്കാൻ കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഖത്തർ ആരോഗ്യ വകുപ്പ് അധികൃതർ മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News