വീണ്ടും സ്വീഡന്‍; മെക്സികോക്കെതിരെ രണ്ട് ഗോളിന് സ്വീഡന്‍ മുന്നില്‍ (2-0)

മെക്സികോക്കെതിരെ രണ്ട് ഗോളിന് സ്വീഡന്‍ മുന്നില്‍ . ലുബ്വിക് ഒാഗസ്റ്റിങ്സണാണെ പിന്നാലെ ഗ്രാന്‍വിസ്റ്റആണ് 62 ആം മിനുട്ടില്‍ ഗോള്‍ നേടിയത്. മെക്സിക്കോ-സ്വീഡന്‍ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായി പിരിഞ്ഞെങ്കിലും 50 ആം മിനുട്ടിലെ ഗോള്‍ സ്വീഡന്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. അതിനു പിന്നാലെയാണ് ഗ്രാന്‍വിസ്റ്റയുടെ രാണ്ടാമത്തെ ഗോളും സ്വീഡന്‍ ലീഡ് ഉയര്‍ത്തിയത്.

ആദ്യ രണ്ടു കളികളും ജയിച്ച മെക്സിക്കോയും സ്വീഡനുമാണ് ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള മര
ണ പോരാട്ടം നടത്തുന്നത്. ആദ്യ രണ്ടു കളികളിലും ജയിച്ച മെക്സിക്കോയ്ക്ക് ഇപ്പോ‍ഴും പ്രീക്വാര്‍ട്ടറിലെത്താന്‍ പറ്റുമെന്ന് ഉറപ്പിച്ചില്ല അതുകൊണ്ടു തന്നെ വാശിയേറിയ പോരാട്ടമാണ് ഇരു ടീമുകളും കാ‍ഴ്ചവെക്കുന്നത്.

ആദ്യ രണ്ടു കളികളിലും തോറ്റ ദക്ഷിണകൊറിയയ്ക്ക് ഇപ്പോഴും പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളത് മെക്സിക്കോ -സ്വീഡന്‍ ചങ്കിടിപ്പ് കൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel