മെക്സിക്കോയെ തകര്‍ത്ത് സ്വീഡന്‍റെ ഗോള്‍ മ‍ഴ; ജര്‍മ്മനി പുറത്ത്

മെക്സിക്കോയെ തകര്‍ത്ത് സ്വീഡന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്വീഡന്‍റെ ജയം. ജയത്തോടെസ്വീഡന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.

ആദ്യം മുതല്‍ തന്നെ വാശിയേറിയ കളി പുറത്തെടത്താണ് ഇരു ടീമുകളും കളിച്ചതെങ്കിലും ആദ്യ പകുതിയില്‍ ആര്‍ക്കുംഗോള്‍ നേടാന്‍ സാധിക്കാതെ പോയി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മെക്സിക്കോയെ എത്രില്ലാത്തമൂന്ന് ഗോളുകള്‍ക്കാണ് സ്വീഡന്‍ തകര്‍ത്തത്.

ജയം അനിവാര്യമായ മത്സരത്തില്‍ മെക്സിക്കോയെ നിഷ്ഭ്രമമാക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സ്വീഡന്‍റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. മികച്ച സേവുകളിലൂടെ മെക്സിക്കന്‍ ഗോള്‍ വല കാത്ത ഒച്ചോവയെ മറികടന്ന് 50ാം മിനിട്ടില്‍ ലുഡിവിഗ് ഓഗസ്റ്റിന്‍സണിലൂടെ സ്വീഡന് ആദ്യ ഗോള്‍ കണ്ടെത്തി.

പീന്നീടങ്ങോട്ട് മെക്സിക്കന്‍ ബോക്സിലേക്ക് ഇരച്ചുകയറിയ സ്വീഡന്‍ 62ാം മിനിട്ടില്‍ ലഭിച്ച പെന്‍ള്‍ട്ടിയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. ഗ്രാന്‍ക്വിസ്റ്റാണ് ഗോള്‍ നേടിയത്.

ഗോളി ഒച്ചോവയെ നോക്കിനിര്‍ത്തി എഡ്സണ്‍ അല്‍വാരസിന്‍റെ കാലില്‍ തട്ടി കയടറിയ സെല്‍ഫിഗോള്‍ സ്വീഡന് മൂന്നാംഗോള്‍ വെച്ചുനീട്ടി.

തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആദ്യ രണ്ട് കളികളിലെ ജയത്തോടെ മെക്സിക്കോയും പ്രീക്വാര്‍ട്ടറില്‍ കടന്നു ഗോളു നേടി സ്വീഡന്‍ ലീഡ് ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News