ടൊവിനോയുടെ ‘കരണത്തടിച്ച്’ പുതുമുഖനായിക സംയുക്ത

ടൊവിനോ തോമസ് , നായകനാവുന്ന പുതിയ ചിത്രം തീവണ്ടി റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് , നായിക ആയി എത്തുന്നത്. ആക്ഷേപ ഹാസ്യ രൂപത്തിൽ ഒരുക്കുന്ന ചിത്രം ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് പറയുന്നത്.

ചിത്രത്തിലെ ജീംവാശമായി ഗാനം ഹിറ്റ് ചാർട്ടിൽ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. ട്രെയിലറിനും ടീസറിനുമൊക്കെ മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്.

ചിത്രത്തിെൻറ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നായിക സംയുക്താ മേനോൻ ആർട്ട് കഫേയിൽ. ചിത്രത്തിൽ ദേവീ എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.

ടൊവീനോയുടെ കഥാപാത്രം ബിനീഷിനെ നായിക ദേവി കരണത്തടിക്കുന്ന നിരവധി രംഗങ്ങളുണ്ട് ചിത്രത്തിൽ . ടൊവീനോയെ തല്ലാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് സംയുക്ത പറയുന്നു.

ടൊവീനോ മികച്ച നടനാണെന്നും നല്ല പെരുമാറ്റവും തനി നാട്ടിന്‍പുറത്തുകാരനെ പോലെ നല്ല രീതിയിൽ സെറ്റിലുടനീളം പെരുമാറിയെന്നും സംയുക്ത ആർട്ട്കഫെയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News