മല്ലികയുടെ പിന്തുണ നടിമാര്‍ക്കും സ്ത്രികള്‍ക്കും

അമ്മ സംഘടനയില്‍ നിന്ന് നടിമാര്‍ രാജിവെച്ചത് ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണല്ലോ കേരളത്തില്‍. ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട് നായികയായ മല്ലികാ ഷെരാവത്ത് നടിമാര്‍ അടങ്ങുന്ന സ്ത്രി സമൂഹത്തിന് ഒട്ടാകെ പിന്തുണയുമായി എത്തിയിരിക്കുകയാണ്.

എല്ലായ്പ്പോ‍ഴും തന്‍റെ നിലപാടുകള്‍ ധൈര്യമായി തുറന്നു പറയാന്‍ മടിയില്ലാത്ത താരസുന്ദരിയാണ് മല്ലികാ ഷെരാവത്ത് തനിക്ക് സ്ത്രീകളുടെ ശബ്ദമാകണമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

സ്ത്രികള്‍ പ്രതികരിക്കേണ്ടിത് പ്രതികരിക്കണം.  മടിച്ചു നില്‍ക്കരുത്.  ആരുടെയും അടിമയാകരുതെന്നും മല്ലിക പറയുന്നു.

കൂടാതെ മനുഷ്യക്കച്ചവടത്തിനെതിരെയും, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ പോരാടുന്ന ഒരു സംഘടനയുടെ ഭാഗവുമാണ് ഇപ്പോള്‍ മല്ലികഷെരാവത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here