കാശ്മീരില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരസംഘടനയില്‍

കാശ്മീരില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരസംഘടനയില്‍ ചര്‍ന്നതായി വിവരം. സ്‌പെഷല്‍ പൊലീസ് ഓഫീസറായ ഇര്‍ഫാന്‍ അഹമ്മദ് ധാര്‍ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഹിസ്ബുള്‍ മുജാഹിദിന്‍ നേതാവ് ബുര്‍ഹാന്‍ ഉ ദിന്‍ ആണ് ഇര്‍ഫാന്‍ സംഘടനയില്‍ ചേര്‍ന്നുവെന്ന അവകാശവാദവുമായി വന്നിരിക്കുന്നത്.

ചൊവ്വാഴ്ച പാംപോര്‍ സ്‌റ്റേഷനില്‍ നിന്നും കാണാതായ ഇര്‍ഫാന്റെ കൈയ്യില്‍ എകെ 47 തോക്കുമുണ്ടായിരുന്നു. എന്നാല്‍ പുല്‍വാമ സ്വദേശിയായ ഇര്‍ഫാനുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel