കോണ്‍ഗ്രസില്‍ വീണ്ടും കൊ‍ഴിഞ്ഞു പോക്ക്; ഇന്ദ്രനീല്‍ രാജ്യഗുരുവിന് പിന്നാലെ പാര്‍ട്ടിവിട്ടത് അമ്പതോളം നേതാക്കള്‍

ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരുവിന് തൊട്ടുപിന്നാലെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.ഈ കൊഴിഞ്ഞുപോക് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിലകൊടുത്തും വിജയിക്കാന്‍ വേണ്ട കുതന്ത്രങ്ങള്‍ അമിത് ഷാ നടപ്പിലാക്കുമ്പോഴാണ് കോണ്‍ഗ്രസ് ഇങ്ങനെയാരു പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നത്.

ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിയ്‌ക്കെതിരെ രാജ്‌കോട്ടില്‍ മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരു കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭരണം പിടിച്ചെടുത്ത് യുവ നേതാക്കള്‍ക്ക് നല്‍കുന്ന എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് ഇത്രയും കൊഴിഞ്ഞു പോകുണ്ടായിരിക്കുന്നത്. മറ്റൊരു നേതാവും ജാസ്ദന്‍ എംഎല്‍എയുമായ കുന്‍വര്‍സിങ് ബാവാലിയ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്.

ഇദ്ദേഹം കൂടി പാര്‍ട്ടി വിട്ടുന്ന സാഹചര്യവുണ്ടായാല്‍ ബിജെപിയ്ക്ക് അതൊരു മുതല്‍ കൂട്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടെ കൂടെ അണികള്‍ കൂടി പാര്‍ട്ടി വിടുന്നതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ അമിത് ഛാവഡ കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടത്തിയ പത്രസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു.

സൗരാഷ്ട്രയിലെ നേതാക്കളായ ജാവീദ് പിര്‍സാദയും, വിക്രം മദാമും സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണെന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട നേതാക്കള്‍ ബിജെപിയിലേക്ക് പോകില്ലെന്നറിയിച്ചിട്ടുണ്ട്. ഈ ഒരു സമാധാനം മാത്രമാണ് കോണ്‍ഗ്രസിനാകെയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News