ബ്രസീല്‍ കുതിപ്പ് തുടങ്ങി; സെര്‍ബിയക്കെതിരെ ആദ്യ ഗോള്‍ നേടി

ബ്രസീല്‍ കുതിപ്പ് തുടങ്ങി; സെര്‍ബിയക്കെതിരെ ആദ്യ ഗോള്‍ നേടി. പൗളിഞ്ഞോയാണ് ആദ്യ പകുതിക്ക് മുമ്പ് ബ്രസീലിനായി ഗോള്‍ നേടിയത്.

ടീം റാങ്കിങില്‍ രണ്ടാമതുള്ള ബ്രസീൽ  34 റാങ്കിങിലുള്ള സെർബിയയുമായി ഏറ്റുമുട്ടുമ്പോള്‍ നാലു പോയിന്റുള്ള ബ്രസീലിനു സെർബിയയ്ക്കെതിരെ ജയിച്ചാലും സമനിലയാണെങ്കിലും പ്രീക്വാര്‍ട്ടറിലെത്താന്‍ സാധ്യതയുണ്ട്.

ബ്രസീലിനെ കീഴടക്കിയാൽ സെർബിയ നോക്കൗട്ടിലെത്തും. സ്വിറ്റ്സർലൻഡ് കോസ്റ്ററിക്കയോടു തോൽവി ഏറ്റുവാങ്ങി ബ്രസീലിന് സ്വിസ് ടീമിനെക്കാൾ മെച്ചപ്പെട്ട ഗോൾവ്യത്യാസവുമുണ്ടായാല്‍ സെർബിയയോടു തോറ്റാലും പ്രീക്വാർട്ടറിലെത്താനുള്ള സാധ്യത ബ്രസീലിനുണ്ട്.

സ്വിറ്റ്സര്‍ലന്‍‍ഡിന്റെ  സമനിലയില്‍ തളച്ച ബ്രസീല്‍ ഇഞ്ചുറി ടൈമില്‍ കോസ്റ്ററിക്കയുടെ പ്രതിരോധക്കോട്ട പൊളിച്ചാണ് മൂന്നാം മത്സരത്തില്‍ സെര്‍ബിയയെ നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here